Tuesday, October 27, 2026

21 പുതിയ കർദ്ദിനാളുമാരെ പ്രഖ്യാപിച്ച് മാർപ്പാപ്പ; മലയാളിയായ ജോർജ് കൂവക്കാട് കർദ്ദിനാൾ പദവിയിലേക്ക്

വത്തിക്കാൻ സിറ്റി: 21 പുതിയ കർദ്ദിനാളുമാരെ പ്രഖ്യാപിച്ച് മാർപ്പാപ്പ. കർദ്ദിനാളായി പ്രഖ്യാപിച്ചവരിൽ മലയാളിയായ മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാട്ടും.ചങ്ങനാശേരി അതിരൂപതാംഗമായ അദ്ദേഹം 2006-ൽ വത്തിക്കാൻ നയതന്ത്ര സേവനത്തിൽ ചേർന്നു. അൾജീരിയ, ദക്ഷിണ കൊറിയ, ഇറാൻ, കോസ്റ്റാറിക്ക, വെനിസ്വേല എന്നിവിടങ്ങളിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആയി സേവനമനുഷ്ഠിച്ചു.2020 മുതൽ അദ്ദേഹം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്നു.

ഒരു വൈദികനെ കർദ്ദിനാളായി ഉയർത്തുന്നത് അസാധാരണമാണ്. ഇത് ഇന്ത്യൻ സഭയിലെങ്കിലും അത് ചരിത്രമാണ്. 51 വയസ്സുള്ള അദ്ദേഹം സാർവത്രിക സഭയിലെ ചലനാത്മക സാന്നിധ്യമായിരിക്കും.ഡിസംബർ എട്ടിന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന ചടങ്ങിൽ കർദിനാളായി സ്ഥാനമേൽക്കും.അതിനുമുമ്പ് അദ്ദേഹത്തെ ബിഷപ്പായി നിയമിക്കേണ്ടതുണ്ട്.

കേരളത്തിൽ നിന്ന് നിലവിൽ 2 കർദ്ദിനാൾമാരാണ് തിരുസംഘത്തിൽ ഉള്ളത്. മാർ ജോർജ് ആലഞ്ചേരിയും, ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവയും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!