ഓട്ടവ : ഈ ആഴ്ചയിലെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ ഫ്രഞ്ച് ഭാഷയിൽ ഉയർന്ന പ്രാവീണ്യമുള്ള 1,800 ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. ഈ ഫ്രാങ്കോഫൈൽ നറുക്കെടുപ്പിൽ CRS കട്ട്ഓഫ് സ്കോർ 400 മാത്രമായിരുന്നു.
ഇന്നലെ, ജൂലൈ 17 ന്, കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്സിന് (CEC) കീഴിൽ നടന്ന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 6,300 ഉദ്യോഗാർത്ഥികൾക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിരുന്നു. ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 515 ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. ജൂലൈ 16-ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 670 CRS സ്കോർ ഉള്ള 1,391 ഉദ്യോഗാർത്ഥികൾക്കും ഐആർസിസി ഇൻവിറ്റേഷൻ നൽകിയിരുന്നു. ഈ മാസം ഇതുവരെ 7 പ്രത്യേക നറുക്കെടുപ്പുകളിലായി 19,161 അപേക്ഷർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.