മൺട്രിയോൾ : വംശനാശഭീഷണി നേരിടുന്ന ഡസൻ കണക്കിന് കുഞ്ഞു സ്പൈനി സോഫ്റ്റ്ഷെൽ ആമകളെ ഇന്ന് തെക്കൻ കെബെക്ക് നദിയിലേക്ക് തുറന്ന് വിടും. മൺട്രിയോളിലെ ഗ്രാൻബി മൃഗശാല ആമ മുട്ടകൾ ശേഖരിക്കുകയും അവയെ ഇൻകുബേറ്ററിൽ വിരിയിക്കുകയും ചെയ്തിരുന്നു.
ചാംപ്ലെയ്ൻ തടാകത്തിലേക്ക് തുറന്നുവിടുന്നതിനു മുൻപ് ആമകളുമായി ഇടപഴകാൻ പ്രാദേശിക കുടുംബങ്ങൾക്ക് അധികൃതർ അവസരം നൽകി. വംശനാശത്തിൽ നിന്നും രക്ഷിക്കുന്നതിനായി ആമകളെ തുറന്നുവിടുന്ന പ്രക്രിയ 15 വർഷങ്ങളായി മൃഗശാല അധികൃതർ നടത്തിവരുന്നതായി മൃഗശാല കൺസർവേഷൻ കോർഡിനേറ്റർ ചെൽസി പാക്വെറ്റ് അറിയിച്ചു.
അതേസമയം ഈ വർഷം ആദ്യം പ്രഖ്യാപിച്ച സംരക്ഷണ ദൗത്യത്തിൻ്റെ ഭാഗമായി വരും വർഷങ്ങളിൽ കൂടുതൽ ഇനം ആമകൾ, വവ്വാലുകൾ, പക്ഷികൾ എന്നിവയുൾപ്പെടെ ആയിരക്കണക്കിന് വംശനാശഭീഷണി അനുഭവിക്കുന്ന ജീവികളെ സംരക്ഷിക്കുമെന്ന് മൃഗശാല ശ്രമിക്കുന്നതായി പാക്വെറ്റ് അറിയിച്ചു.