ഓട്ടവ: അടുത്ത ആഴ്ച മുതൽ പൈലറ്റുമാരുടെ സമരം പ്രഖ്യാപിച്ചിരിക്കെ അടച്ചുപൂട്ടൽ സാധ്യത നിലനിൽക്കുന്നതിനാൽ ഇന്ന് മുതൽ കാനഡയിലെ പല പ്രവർത്തനങ്ങളെയും ഇത് ബാധിക്കുമെന്ന് എയർ കാനഡ. അടച്ചുപൂട്ടൽ മൂലമുണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ ഇടപെടൽ എയർലൈൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
ഒരു ദിവസം ഒരു ലക്ഷത്തിലധികം യാത്രക്കാർക്കാണ് അടച്ചുപൂട്ടൽ തടസ്സങ്ങൾ സൃഷ്ടിക്കുക.ചരക്ക് ഗതാഗതം , അവധിക്കാല പാക്കേജുകൾ തുടങ്ങിയ സേവനങ്ങളെയാണ് ഇന്ന് പ്രധാനമായും ബാധിക്കുക.ഞായറാഴ്ച മുതൽ പണിമുടക്ക് സംബന്ധിച്ച 72 മണിക്കൂർ മുന്നറിയിപ്പ് വിമാനക്കമ്പനികളും പൈലറ്റുമാരും പുറപ്പെടുവിക്കും.