ഓട്ടവ: അടുത്ത ആഴ്‌ച മുതൽ സമരം പ്രഖ്യാപിച്ചിരിക്കെ നിലപാടിൽ മാറ്റമില്ലാതെ പൈലറ്റുമാർ.എയർ കാനഡയും പൈലറ്റുമാരും തമ്മിലുള്ള തൊഴിൽ ചർച്ചകൾ പരാജയപ്പെട്ടതോടെ കാനഡയിലെ ഏറ്റവും വലിയ എയർലൈനിൻ്റെ അടച്ചുപൂട്ടലിനാണ് പണിമുടക്ക് കാരണമാകുക.14 മാസത്തിലേറെ നീണ്ട ചർച്ചകൾക്ക് ശേഷമാണ് പണിമുടക്കുമായി ബന്ധപ്പെട്ട 72 മണിക്കൂർ മുന്നറിയിപ്പ് ഞായറാഴ്ച മുതൽ വിമാനക്കമ്പനികളും പൈലറ്റുമാരും പുറപ്പെടുവിക്കുന്നത്.100,000-ത്തിലധികം യാത്രക്കാർക്ക് പണിമുടക്ക് തടസം സൃഷ്‌ടിച്ചേക്കും.കോർപ്പറേറ്റ് അത്യാഗ്രഹമാണ് ചർച്ചകളിൽ ഉന്നയിക്കപ്പെടുന്നതെന്നും എയർ കാനഡ റെക്കോർഡ് ലാഭം കൊയ്യുന്നുണ്ടെങ്കിലും എയർ ലൈൻ പൈലറ്റ്സ് അസോസിയേഷൻ യൂണിയൻ പറഞ്ഞു.അതേസമയം അന്യായമായ വേതനമാണ് പൈലറ്റുമാർ ആവശ്യപ്പെടുന്നതെന്ന് എയർലൈൻ വിമർശിച്ചു.

തൊഴിലാളികളുടെ ആവശ്യങ്ങൾ മാനിക്കണമെന്നും അതിനാൽ ഫെഡറൽ ഗവൺമെൻ്റിനോട് വിഷയത്തിൽ ഇടപടരുതെന്നും ആവശ്യപ്പെട്ട് ALPA കാനഡ പ്രസിഡൻ്റ് ക്യാപ്റ്റൻ ടിം പെറി പ്രസ്താവന ഇറക്കിയിരുന്നു. വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് ഇരുപക്ഷവുമാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൂണ്ടിക്കാട്ടി.