മോർട്ട്ഗേജ് പരിധിയിൽ മാറ്റം വരുത്തി ലിബറൽ ഗവൺമെൻ്റ്. കാനഡയിൽ ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കുക എന്ന ഉദ്യേശത്തോടെയാണ് പുതിയ മാറ്റം. അതോടെ സാധാരണ 25 വർഷത്തെ തിരിച്ചടവ് കാലയളവിൽ നിന്ന് 30 വർഷത്തെ അമോർട്ടൈസേഷനോടെ ഇൻഷ്വർ ചെയ്ത മോർട്ട്ഗേജുകൾ വാങ്ങാൻ കാനഡക്കാർക്ക് സാധിക്കും.
കൂടാതെ, ഇൻഷ്വർ ചെയ്ത മോർട്ട്ഗേജുകൾ എടുക്കുന്നതിനുള്ള പരിധി മുൻപുണ്ടായിരുന്ന 1 മില്യൺ ഡോളറിൽ നിന്നും $1.5 മില്യൺ ഡോളറായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. പുതിയ മാറ്റങ്ങൾ ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരും.