പ്രശസ്ത പോപ്പ് ഗായകൻ മൈക്കൾ ജാക്സൺന്റെ സഹോദരൻ ടിറ്റോ ജാക്സൺ (70) അന്തരിച്ചു. മൈക്കൾ ജാക്സൺ ഉൾപ്പെടുന്ന ‘ജാക്സൺ 5’ എന്ന ബാൻഡിന്റെ ന്റെ പശ്ചാത്തല ഗായകനും ഗിറ്റാറിസ്റ്റുമായിരുന്നു. പിന്നീട് ടിറ്റോ ടൈം (2016), വൺ വേ സ്ട്രീറ്റ് (2017) സോളോ എന്നിവയാണ് ശ്രദ്ധേയമായ ആൽബങ്ങൾ. ജാക്സൻ സഹോദരങ്ങളിൽ 9 പേരിലെ മൂന്നാമനായിരുന്നു ടിറ്റോ.
പിതാവ് ജോ ജാക്സന്റെ ശിക്ഷണത്തിലായിരുന്നു എല്ലാവരും സംഗീതം അഭ്യസിച്ചത്. 1970കളിൽ ‘എബിസി’, ‘ഐ വാണ്ട് യു ബാക്ക്’ എന്നീ ആൽബങ്ങളിലൂടെ വാൻ തരംഗമാണ് സൃഷ്ടിച്ചത്. ജാക്കി, ജെർമെയ്ൻ, മാർലോൺ എന്നിവരായിരുന്നു ‘ജാക്സൺ 5’ ലെ മറ്റ് മൂന്നു പേർ. ടിറ്റോയുടെ മക്കളായ ടിജെ, ടാജ്, ടാരിൽ എന്നിവർക്ക് 3ടി എന്ന പേരിൽ സ്വന്തം സംഗീതബാൻഡുണ്ട്.