ഹാലിഫാക്സ് : നോവസ്കോഷ സെൻ്റ് ഫ്രാൻസിസ് സേവ്യർ യൂണിവേഴ്സിറ്റിയുടെ പതിനൊന്നാമത് ചാൻസലറായി മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണിയുടെ ഭാര്യ മില മൾറോണിയെ തിരഞ്ഞെടുത്തു. ആൻ്റിഗോണിഷിലെ ഈ യൂണിവേഴ്സിറ്റിയാണ് തന്റെ ഭർത്താവിന് രാഷ്ട്രീയത്തിലേക്കുള്ള പ്രചോദനം നൽകിയതെന്ന് മില പ്രസ്താവനയിൽ വ്യക്തമാക്കി.
മനുഷ്യസ്നേഹി എന്ന നിലയിലുള്ള മില മൾറോണിയുടെ അനുഭവവും അവരുടെ രാജ്യാന്തര പരിചയവും സർവ്വകലാശാലയ്ക്ക് ശക്തി പകരുമെന്ന് യൂണിവേഴ്സിറ്റി ഗവർണേഴ്സ് ബോർഡ് ചെയർമാൻ ഡെന്നിസ് ഫ്ലഡ് പറഞ്ഞു.