ലണ്ടന്‍ : ടെയ്ലര്‍ സ്വിഫ്റ്റിന്റെ പരിപാടിക്കിടെ പെണ്‍കൂട്ടികളെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെതിരെ കുറ്റം ചുമത്തി. ജൂലൈയില്‍ വടക്കന്‍ ഇംഗ്ലണ്ടിലാണ് സംഭവം. 18 വയസ്സുള്ള ആക്സല്‍ റുഡകുബാന എന്ന യുവാവാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍. ആക്സല്‍ റുഡകുബാനനെതിരെ വിഷവസ്തുവായ റിസിന്റെ ഉല്‍പാദനവും അല്‍ക്വയ്ദ പരിശീലന മാനുവല്‍ കൈവശം വച്ചു എന്നീ രണ്ട് ഗുരുതര കുറ്റങ്ങളാണ് ഇയാള്‍ക്ക്മേല്‍ ചുമത്തിയിരിക്കുന്നത്.
ടെയ്ലര്‍ സ്വിഫ്റ്റിന്റെ നൃത്ത പരിപാടി കാണാനെത്തിയ മൂന്ന് യുവതികളെ പരിപാടിക്കിടയില്‍വെച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാലും കുറ്റാരോപിതനായ യുവാവിനുമേല്‍ മറ്റ് രണ്ട് ഗുരുതര കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളതിനാല്‍ സംശയത്തിന്റെ നിഴലിലായിരിക്കും