ടൊറൻ്റോ : ഞായറാഴ്ച രാവിലെ ലെസ്‌ലിവില്ലിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് പരുക്കേറ്റു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്വീൻ സ്ട്രീറ്റ് ഈസ്റ്റ്, ഗ്രീൻവുഡ് അവന്യൂവിൽ രാവിലെ എട്ടരയോടെയാണ് രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം നടന്നത്.

അപകടത്തെ തുടർന്ന് ഒരു വാഹനം ഒരു കെട്ടിടത്തിലേക്ക് ഇടിച്ചു കയറി.എന്നാൽ,കെട്ടിടത്തിനുണ്ടായ നാശനഷ്ടത്തിൻ്റെ വ്യാപ്തി വ്യക്തമല്ല. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ പാരാമെഡിക്കുകൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവിങ്ങിലെ തകരാർ മൂലമാണ് അപകടം എന്ന് സംശയിച്ചാണ് അറസ്റ്റെന്നും പൊലീസ് അറിയിച്ചു.