നൂനവൂട്ട്: നൂനവൂട്ട് പ്രീമിയർ പിജെ അക്കിഗോക്കിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്. അക്കിഗോക്കിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനും മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനും ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കുമെന്ന് എയ്‌വിലിക് എംഎൽഎ സോളമൻ മല്ലികി തിങ്കളാഴ്ച നോട്ടീസ് നൽകിയിരുന്നു. പ്രമേയം പാസ്സായാൽ നൂനവൂട്ടിൻ്റെ ചരിത്രത്തിൽ നിയമസഭയിൽ നിന്ന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ പ്രീമിയറാകും അക്കിഗോക്ക്.

2018 ൽ പ്രീമിയർ ആയിരുന്ന പോൾ ക്വാസ കാലാവധി പൂർത്തിയാകുന്നതിന് മുന്നേ ഒരു അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായിരുന്നു. ഓട്ടവയിലെ ഒരു ട്രേഡ് ഷോയിൽ സർക്കാർ ഫണ്ട് വിനിയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു എംഎൽഎമാർ അദ്ദേഹത്തെ പുറത്താക്കിയത്.