ഓട്ടവ : വ്യാജ മദ്യം കഴിച്ച് ആറ് വിദേശ വിനോദസഞ്ചാരികൾ മരിച്ചതിനെ തുടർന്ന് ലാവോസിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ച് ഫെഡറൽ ഗവൺമെൻ്റ്. നിരവധി വിദേശികൾ മെഥനോൾ കലർന്ന ആൽക്കഹോൾ വിഷബാധയ്ക്ക് ഇരയായതായി മുന്നറിയിപ്പിൽ പറയുന്നു. തൽഫലമായി ലാവോസിൽ യാത്ര ചെയ്യുമ്പോൾ കാനഡക്കാർ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു. വെള്ളിയാഴ്ച ഓസ്ട്രേലിയൻ പൗരൻ ആശുപത്രിയിൽ മരിച്ചതോടെ വിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം ആറായി. ബ്രിട്ടീഷ്, യുഎസ് പൗരന്മാരും രണ്ടു ഡാനിഷ് സഞ്ചാരികളും മരിച്ചവരിൽ ഉൾപ്പെടുന്നു. വൈദ്യസഹായം തേടുക. കേസിൽ നിരവധി ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ കുറ്റങ്ങളൊന്നും ഫയൽ ചെയ്തിട്ടില്ലെന്ന് വാങ് വിയിങ് ടൂറിസം പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
സൗജന്യമോ വളരെ കുറഞ്ഞ വിലയോ ഉള്ള പാനീയങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കുക, പ്രശസ്തമായ കടകളിൽ നിന്ന് സീൽ ചെയ്ത കുപ്പികളിലും ക്യാനുകളിലും മാത്രം മദ്യം വാങ്ങുക, എന്തെങ്കിലും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക തുടങ്ങിയ നിർദ്ദേശങ്ങളും സർക്കാർ മുന്നോട്ടു വെയ്ക്കുന്നു.