Saturday, August 30, 2025

ചെലവാക്കിയത് 80 കോടി, ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ് !

Baahubali show scrapped by Netflix, reveals Bijay Anand

രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയുടെ തുടര്‍ച്ചയായ ‘ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്’ എന്ന വെബ് സീരീസിൻ്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാണ് നേടിയത്. ബാഹുബലിയിലെ രാജമാത ശിവകാമി ദേവി എന്ന കഥാപാത്രത്തിൻ്റെ പൂര്‍വ്വ കഥയായിരുന്നു സീരീസിൻ്റെ പ്രമേയം. മൃണാല്‍ താക്കൂറിനെ നായികയാക്കിയാണ് ആദ്യം സീരീസ് പ്രഖ്യാപിച്ചത്. പിന്നീട് അവരെ മാറ്റി വമീഖ ഗബ്ബിയെ പ്രധാനകഥാപാത്രമാക്കി. ആനന്ദ് നീലകണ്ഠൻ്റെ ‘ദി റൈസ് ഓഫ് ശിവകാമി’ എന്ന നോവലിനെ ആസ്പദമാക്കി ദേവ കട്ടയാണ്‌ സീരീസ് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.

2018 ലായിരുന്നു സീരീസിൻ്റെ ഔദ്യോഗിക പ്രഖ്യാപനം. എന്നാല്‍ ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റിലീസ് സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. രണ്ട് വര്‍ഷത്തോളം ചിത്രീകരിച്ചുവെങ്കിലും പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്ലിക്സ് സീരീസ് ഉപേക്ഷിച്ചുവെന്നും താന്‍ ഈ പരമ്പരയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നുവെന്നും നടന്‍ ബിജയ് ആനന്ദ് പറയുന്നു. സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് നടൻ്റെ പ്രതികരണം.

‘ഇതൊരു സാധാരണ നെറ്റ്ഫ്ലിക്സ് ഷോയാണെന്നാണ് ഞാന്‍ കരുതിയത്. അതിനാല്‍ ആദ്യം വേണ്ടെന്നാണ് വച്ചത്. സിനിമകള്‍ ചെയ്യാനായിരുന്നു എൻ്റെ ആഗ്രഹം. എന്നാല്‍ എന്നോട് തീരുമാനം പുന:പരിശോധിക്കണമെന്ന് കരണ്‍ കുന്ദ്ര അഭ്യര്‍ത്ഥിച്ചു. അങ്ങനെ ആ സീരീസ് തിരഞ്ഞെടുക്കുകയും ഹൈദരാബാദില്‍ രണ്ട് വര്‍ഷം ചിത്രീകരിക്കുകയും ചെയ്തു. പ്രിവ്യൂ ഷോ കണ്ടപ്പോള്‍ നെറ്റ്ഫ്ലിക്സ് അതുപേക്ഷിക്കാന്‍ തീരുമാനിച്ചു. അത് ഇറങ്ങിയിരുന്നെങ്കില്‍ ബാഹുബലിയിലെ മൂന്നാമത്തെ പ്രൊഡക്ഷനാകുമായിരുന്നു അത്. വളരെ വലിയ ഒരു ഷോ ആയിരുന്നു. ഇതിനായി 80 കോടി രൂപ ചെലവഴിച്ചതായാണ് വിവരം – ബിജയ് ആനന്ദ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!