Tuesday, October 14, 2025

‘റഹ്മാൻ എനിക്ക് പിതാവിനെപ്പോലെ’; കുപ്രചാരണങ്ങൾ തള്ളി മോഹിനി

Bassist Mohini Dey on link-up rumours with AR Rahman

എ ആര്‍ റഹ്‌മാൻ്റെ വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിൻ്റെ സംഘത്തിലെ അംഗവും ബേസ് ഗിറ്റാറിസ്റ്റുമായ മോഹിനി ഡേയുടെ വിവാഹമോചനവും ചര്‍ച്ചയായിരുന്നു. റഹ്‌മാന്‍- സൈറാ ബാനു വേര്‍പിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ എന്ന തലത്തിലേക്ക് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹിനി ഡേ. സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവെച്ചാണ് മോഹിനി മറുപടി നൽകിയത്.

https://www.instagram.com/reel/DCy1tDvso-F/?utm_source=ig_web_copy_link

‘എനിക്കും റഹ്മാനും എതിരെ വരുന്ന തെറ്റായ വിവരങ്ങളുടെ അളവ് തീർത്തും അവിശ്വസനീയമാണ്. മാധ്യങ്ങൾ രണ്ടു സംഭവങ്ങളേയും കൂട്ടികൊഴച്ച് അശ്ലീലമാക്കി ചിത്രീകരിക്കുകയാണ്. എട്ടര വർഷം റഹ്മാൻ്റെ ബാൻഡില്‍ അംഗമായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് വർഷം മുൻപ് താൻ അമേരിക്കയിലേക്ക് മാറി. എ ആർ റഹ്‌മാൻ ഒരു ഇതിഹാസമാണ്, അദ്ദേഹം എനിക്ക് പിതാവിനെപ്പോലെയാണ്! ഇത്തരം വൈകാരിക കാര്യങ്ങളിൽ ആളുകൾക്ക് ബഹുമാനമോ സഹതാപമോ സഹാനുഭൂതിയോ ഇല്ലെന്ന് കാണുന്നത് നിരാശാജനകമാണ്. ആളുകളുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു’ മോഹിനി ഡേ പറഞ്ഞു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും മോഹിനി കൂട്ടിച്ചേർത്തു.

റഹ്‌മാന്‍- സൈറാ ബാനു വേര്‍പിരിയലിന് ബേസിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമില്ലെന്ന് നേരത്തെ തന്നെ സൈറയുടെ അഭിഭാഷക വന്ദന ഷാ വ്യക്തമാക്കിയിരുന്നു. കൂടാതെ സൈറയുടേതും റഹ്‌മാന്റേതും സ്വന്തമായുള്ള തീരുമാനമായിരുന്നുവെന്നും, മാന്യമായാണ് ഈ ബന്ധം അവസാനിപ്പിച്ചതെന്നും റഹ്‌മാനും സൈറയും പരസ്പരം പിന്തുണ തുടരുമെന്നും അഡ്വ. വന്ദന ഷാ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!