മൺട്രിയോൾ : കെബെക്കിലെ ഭവനരഹിതരെ സംരക്ഷിക്കുന്നതിനായി 10 കോടി ഡോളർ പ്രഖ്യാപിച്ച് ഫെഡറൽ, പ്രവിശ്യാ സർക്കാരുകൾ. ഭവനരഹിതർക്ക് കെബെക്ക് കമ്മ്യൂണിറ്റികളിൽ കൂടുതൽ ഷെൽട്ടർ സൗകര്യങ്ങൾ ഒരുക്കുന്നതിനും പുതിയ വാമിങ് സെന്‍ററുകൾ നിർമ്മിക്കുന്നതിനും ഈ ധനസഹായം ഉപയോഗിക്കും. വീട് നഷ്ടപ്പെട്ട് ഭവനരഹിതരാകാൻ സാധ്യതയുള്ള ആളുകൾക്കും ഈ പദ്ധതി ഉപകാരപ്പെടും.

രാജ്യത്തുടനീളമുള്ള ഭവനരഹിതരെ സഹായിക്കുന്നതിനായി 2024-ലെ ബജറ്റിൽ പ്രഖ്യാപിച്ച 25 കോടി ഡോളർ ഫണ്ടിൽ നിന്നാണ് ഈ ധനസഹായം നൽകുന്നത്. 2021 മുതൽ കെബെക്ക് സർക്കാർ ഭവനരഹിതരെ സംരക്ഷിക്കുന്നതിനായി 40 കോടി ഡോളർ നീക്കിവച്ചിട്ടുണ്ട്. കെബെക്കും ഫെഡറൽ സർക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് നഗരത്തിന് ആവശ്യമായ ഫണ്ടിംഗ് തടസ്സപ്പെടാൻ കാരണമെന്ന് മൺട്രിയോൾ മേയർ വലേറി പ്ലാൻ്റ് പറഞ്ഞു.