കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ നാലു പേർ മരിച്ചു. മല്ലശ്ശേരി സ്വദേശികളായ നിഖിൽ (30), ഭാര്യ അനു, നിഖിലിൻ്റെ പിതാവ് മത്തായി ഈപ്പൻ, അനുവിൻ്റെ പിതാവ് ബാബു പി ജോർജ് എന്നിവരാണ് മരിച്ചത്. നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്.പുലർച്ചെ 3.30 ഓടെയാണ് അപകടം.
കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാനഡയിലെ സ്കാർബറോയിൽ ആണ് നിഖിൽ താമസിക്കുന്നത്. കല്യാണത്തിനായി നവംബർ 28 നാണ് നിഖിൽ നാട്ടിലേയ്ക്ക് പോയത്. മലേഷ്യയിൽ മധുവിധു ആഘോഷിക്കാൻ പോയിട്ട് വന്ന നിഖിലിനെയും, അനുവിനെയും തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് സ്വീകരിച്ചു മടങ്ങുമ്പോഴായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാർ വെട്ടിപൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.