റോം: അർജന്റീന പ്രസിഡന്റ ഹാവിയർ മിലെയ്ക്ക് പൗരത്വം നൽകിയ ഇറ്റലിയുടെ നടപടി വിവാദമായി. കുടുംബ വേരുകൾ പരിഗണിച്ചാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി പൗരത്വം നൽകിയത്. എന്നാൽ, നടപടിയെ വിമർശിച്ച് രാജ്യത്തെ പ്രതിപക്ഷവും സമൂഹമാധ്യമങ്ങളും രംഗത്തെത്തി.
കുടിയേറ്റക്കാരുടെ ഇറ്റലിയിൽ ജനിച്ച കുട്ടികൾക്ക് നൽകാത്ത ആനുകൂല്യമാണ് അർജന്റീന പ്രസിഡന്റിന് നൽകുന്നതെന്ന് അർജന്റീനയിലെ പ്രതിപക്ഷം വിമർശിച്ചു.പൗരത്വത്തിനുവേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നവരോടുള്ള വിവേചനമാണ് തീരുമാനമെന്ന് ഇറ്റാലിയൻ പാർലമെന്റംഗം റിക്കാർഡോ മാഗി പ്രതികരിച്ചു.