വൻകൂവർ : ശനിയാഴ്ച പുലർച്ചെ ബ്രിട്ടിഷ് കൊളംബിയ ബർണബിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പുലർച്ചെ അഞ്ച് മണിയോടെ ബൗണ്ടറി റോഡിലൂടെ വടക്കോട്ട് പോവുകയായിരുന്ന ഒരു കാർ ഫോറസ്റ്റ് സ്ട്രീറ്റിൽ പടിഞ്ഞാറോട്ട് പോകുകയായിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.
ആദ്യവാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ബർണബി ആർസിഎംപി അറിയിച്ചു. രണ്ടാമത്തെ വാഹനത്തിന്‍റെ ഡ്രൈവറെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.