സാവോപോളോ : തെക്കുകിഴക്കൻ ബ്രസീലിലെ മിനാസ് ഗെറൈസിലെ ഹൈവേയിൽ ശനിയാഴ്ച പുലർച്ചെ പാസഞ്ചർ ബസും ട്രക്കും കൂട്ടിയിടിച്ച് 36 പേർ മരിച്ചു. പരുക്കേറ്റ 13 പേരെ അടുത്തുള്ള ടിയോഫിലോ ഒട്ടോണി നഗരത്തിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സാവോപോളോയിൽ നിന്നും പുറപ്പെട്ട ബസിൽ 45 യാത്രക്കാരുണ്ടായിരുന്നു. ടയർ പൊട്ടിയതിനെ തുടർന്ന് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
2024-ൽ, ബ്രസീലിൽ വാഹനാപകടങ്ങളിൽ പതിനായിരത്തിലധികം ആളുകൾ മരിച്ചതായി ഗതാഗത മന്ത്രാലയത്തിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നു.