ലണ്ടൻ ഒൻ്റാരിയോ : കനത്ത മഞ്ഞുവീഴ്ചയും അതിശൈത്യകാലാവസ്ഥയും കാരണം ലണ്ടൻ ഒൻ്റാരിയോയിൽ ജാഗ്രതാ നിർദ്ദേശം നൽകി എൻവയൺമെൻ്റ് കാനഡ. എൽജിൻ കൗണ്ടി, ഓക്‌സ്‌ഫോർഡ് കൗണ്ടി, സെൻ്റ് തോമസ് സിറ്റി എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും. ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച രാവിലെ വരെയാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
അന്തരീക്ഷ താപനില മൈനസ് 18 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും ഹൈപ്പോതെർമിയയും പോലുള്ള അവസ്ഥകൾ ഒഴിവാക്കാൻ മുൻകരുതലുകൾ എടുക്കണമെന്നും സൗത്ത് വെസ്റ്റേൺ പബ്ലിക് ഹെൽത്ത് (SWPH) നിർദ്ദേശിച്ചു. പ്രായമായവർ, ശിശുക്കളും കുട്ടികളും, ഔട്ട്‌ഡോർ ജോലിക്കാർ, ഭവനരഹിതരായ ആളുകൾ എന്നിവർ പ്രത്യേക ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.