ടൊറന്റോ : പുതുവത്സര തലേന്ന് യൂണിയൻ സ്റ്റേഷനിലേക്കുള്ള യാത്രക്കാരുടെ പ്രവേശനം നിയന്ത്രിക്കാനൊരുങ്ങി ടിടിസി. സ്റ്റേഷനിൽ പ്രവേശിക്കുന്നതിന്, ഫ്രണ്ട് സ്ട്രീറ്റിന് തെക്ക് ബേ സ്ട്രീറ്റിലെ ബ്രൂക്ക്ഫീൽഡ് പ്ലേസ് വാതിലിലൂടെ പ്രവേശിക്കണമെന്നാണ് ടിടിസിയുടെ നിർദേശം. സ്റ്റേഷനിൽ തിരക്ക് കൂടുതലായാൽ, കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാർ പുറത്ത് ബേ സ്ട്രീറ്റിൽ ക്യൂ നിൽക്കേണ്ടി വന്നേക്കാം.
മുൻ വർഷങ്ങളിൽ അനുഭവപ്പെട്ട തിരക്ക് കുറയ്ക്കാനും യൂണിയൻ സ്റ്റേഷനിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള സിറ്റി ഓഫ് ടൊറൻ്റോ സംരംഭത്തെ പിന്തുണയ്ക്കാനുമാണ് ഈ മാറ്റമെന്ന് TTC പറയുന്നു.

കടൽത്തീരത്ത് പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നവർ സമീപത്തുള്ള മറ്റ് സ്റ്റേഷനുകൾ ഉപയോഗിക്കണമെന്ന് ടിടിസി നിർദ്ദേശിക്കുന്നു. സെൻ്റ് ആൻഡ്രൂ, ഓസ്‌ഗുഡ്, കിങ് ആൻഡ് ക്വീൻ എന്നിവയാണ് ലൈൻ 1 ലെ ആ സ്റ്റേഷനുകൾ. ഡിസംബർ 31 ന് വൈകിട്ട് 7 നും ജനുവരി 1 ന് രാവിലെ 8 നും ഇടയിൽ TTC യാത്ര സൗജന്യമാണ്.