Monday, October 13, 2025

തണുപ്പ് കാലത്ത് മുടിയുടെ സംരക്ഷണം എങ്ങനെ; പരീക്ഷിക്കാം ഈ മൂന്ന് ഹെയർ മാസ്കുകൾ

തണുപ്പ് കാലത്ത് മുടിയുടെ സംരക്ഷണം വളരെ പ്രധാനമാണ്. മുടി പൊട്ടാനും, കൊഴിയാനും ഒക്കെ വളരെ സാധ്യത കൂടുതലാണ്. അത് കൊണ്ട് തന്നെ തണുപ്പ് കാലത്ത് മുടിക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണ്. താരൻ കൂടാൻ സാധ്യത വളരെ കൂടുതലാണ്. ശൈത്യകാലത്തെ താരൻ, മുടി പൊട്ടൽ എന്നിവ പരിഹരിക്കാൻ വീട്ടിൽ ചെയ്യാവുന്ന ചില പ്രകൃത്തിദത്ത മാർ​ഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം

കറ്റാർവാഴ

കറ്റാർവാഴ തലയിൽ പുരട്ടുന്നത് മുടിയുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്. തലയോട്ടിയിലെ വരൾച്ചയും മുടി പൊട്ടുന്നത് തടയാനും മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. കറ്റാർവാഴ ജെൽ തലയോട്ടിയിലും മുടിയിലും നേരിട്ട് പുരട്ടുന്നതും വളരെ ഉത്തമമാണ്.15 മിനുട്ട് നേരം പുരട്ടി വെള്ളത്തിൽ കഴുകി കളയാം. കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും യോജിപ്പിച്ച് തലയിൽ പുരട്ടുന്നതും നല്ലതാണ്. രാത്രി മുഴുവൻ നേരം ഇട്ട ശേഷം രാവിലെ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുന്നതും വളരെ മികച്ചതാണ്.

ആര്യവേപ്പില

ആര്യവേപ്പില തലയിൽ തേയ്ക്കുന്നത് മുടിയുടെ സംരക്ഷണത്തിന് നല്ലതാണ്. ആര്യവേപ്പിലയിൽ ആന്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് താരൻ, തലയോട്ടിയിലെ അണുബാധകൾ എന്നിവ തടയാൻ സഹായിക്കുന്നു . ആര്യവേപ്പില നന്നായി പേസ്റ്റാക്കിയ ശേഷം തലയോട്ടിയിൽ പുരട്ടി കഴുകി കളയുന്നത് ഉത്തമമാണ്.

ഉലുവ

ഉലുവയാണ് മുടിയുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്. ഉലുവയിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ഇത് മുടിയെ ശക്തിപ്പെടുത്തുകയും പൊട്ടൽ കുറയ്ക്കുകയും ചെയ്യാൻ സഹായിക്കുന്നു. ഉലുവ ഹെയർ പാക്ക് ഒരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കുന്ന ഒന്നാണ്. ഉലുവ അൽപം നേരം കുതിരാൻ വെള്ളത്തിലിട്ട് വയ്ക്കുക. കുതിർന്ന ശേഷം മിക്സിയിൽ പേസ്റ്റ് പരുവത്തിൽ നന്നായി പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. ശേഷം ഉലുവ പേസ്റ്റ് തലയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് തലയിൽ കഴുകുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!