മിസിസ്സാഗ: നഗരത്തിലെ വീട്ടിൽ നിന്നും തോക്കുകളും മയക്കുമരുന്നുകളും പിടിച്ചെടുത്ത് റീജിയൻ ഓഫ് പീൽ- 11ഡിവിഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഉദ്യോഗസ്ഥർ. 2025 ജനുവരി 7 ന് നിരോധിത മയക്കുമരുന്ന് അമിതമായി കഴിച്ചതായി പൊലീസിന് വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ജനുവരി 16 ന്, മിസ്സിസാഗയിലെ റോഷ് ക്രാറ്റ് ആൻഡ് ഫൗളർ റോഡിലെ വീട്ടിൽ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയതിനെ തുടർന്ന് അനധികൃത തോക്കുകളും ഫെൻ്റനൈൽ, കൊക്കെയ്ൻ, പെർകോസെറ്റ് ഗുളികകൾ, കഞ്ചാവ് എന്നിവ പിടികൂടി. സംഭവത്തിൽ പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുന്നവർ 11 ഡിവിഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയെ (905) 453-2121, എക്സ്റ്റൻഷൻ 1133 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. പീൽ ക്രൈം സ്റ്റോപ്പേഴ്‌സ് എന്ന നമ്പറിൽ 1-800-222-TIPS(8477) വിളിച്ചോ അല്ലെങ്കിൽ peelcrimestoppers.ca സന്ദർശിച്ചോ വിവരങ്ങൾ നൽകാവുന്നതാണ്.