ഉത്തരകന്നഡ: കര്‍ണാടകയില്‍ പച്ചക്കറി ലോറി മറിഞ്ഞ് 10 മരണം. 15പേര്‍ക്ക് പരിക്കേറ്റു. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുരയിലാണ് അപകടമുണ്ടായത്. മൂടല്‍ മഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞതോടെ ലോറി ഡിവൈഡറില്‍ ഇടിച്ചുമറിയുകയായിരുന്നു.

സാവനൂരില്‍നിന്ന് കുംത മാര്‍ക്കറ്റിലേക്ക് പച്ചക്കറി വില്‍ക്കാന്‍ പോകുന്നവരാണ് ലോറിയിലുണ്ടായിരുന്നത്. പച്ചക്കറി ലോഡിന് മുകളിലിരുന്ന് യാത്ര ചെയ്തിരുന്നവരാണ് അപകടത്തില്‍ പെട്ട് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.