വൻകൂവർ : അമേരിക്കൻ മദ്യത്തിൻ്റെ വിൽപ്പന നിർത്തലാക്കുന്നത് പരിഗണിക്കുന്നതായി ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ഫെബ്രുവരി ഒന്ന് മുതൽ 25% തീരുവ ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്ക് പ്രതികാരമെന്ന നിലയിലാണ് തീരുമാനമെന്നും പ്രീമിയർ അറിയിച്ചു. അമേരിക്കൻ മദ്യത്തിൻ്റെ ഏറ്റവും വലിയ രണ്ടാമത്തെ ഇറക്കുമതിക്കാരായ ബ്രിട്ടിഷ് കൊളംബിയയുടെ ഈ തീരുമാനം ട്രംപിന് വ്യക്തമായ സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിൻ്റെ ഭരണകൂടം 25% താരിഫുകളുമായി മുന്നോട്ട് പോകുകയാണെങ്കിൽ പ്രതികാര താരിഫുകൾ നടപ്പാക്കാനുള്ള ഫെഡറൽ ഗവൺമെൻ്റിൻ്റെ പദ്ധതിയെ താൻ പിന്തുണയ്ക്കുന്നുവെന്ന് എബി ആവർത്തിച്ചു. താരിഫ് വർധന കാരണം പ്രവിശ്യയ്ക്ക് 124,000 ജോലികൾ നഷ്ടപ്പെടുമെന്നും അദ്ദേഹം പറയുന്നു.