ടൊറൻ്റോ : മിസ്സിസാഗ വാൾമാർട്ടിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തു. ഒരു കോടി ഡോളറിന്‍റെ നാശനഷ്ടം ഉണ്ടായ സംഭവത്തിൽ 29 വയസ്സുള്ള വാറ്റ് ഡയമണ്ട് ഹാർബറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്‌ക്വയർ വൺ വാൾമാർട്ടിലാണ് തിങ്കളാഴ്ച രാത്രി വൻ തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു. അന്വേഷണത്തിൽ സംഭവം സംശയാസ്പദമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാറ്റ് ഡയമണ്ട് ഹാർബറിനെ വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കിയതിനും പ്രൊബേഷൻ ഓർഡർ ലംഘിച്ചതിനും തീയിട്ടതിനും അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വാറ്റ് ഡയമണ്ട് തടവിലാണ്.