കിച്ചനർ : വൻ ജനസംഖ്യാ കുതിപ്പുമായി വാട്ടർലൂ മേഖല. 2024 ജൂലൈ 1 വരെ വാട്ടർലൂ മേഖലയിലെ മൊത്തം ജനസംഖ്യ 706,875 ആയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഇതാദ്യമാണ് പ്രാദേശിക ജനസംഖ്യ ഏഴ് ലക്ഷം കവിയുന്നത്. ഈ മേഖലയിലെ ജനസംഖ്യ 2050-ഓടെ പത്ത് ലക്ഷം താമസക്കാരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.
2023-ൽ 674,000-ൽ താഴെ മാത്രമായിരുന്ന പ്രാദേശിക ജനസംഖ്യ മുപ്പത്തിമൂവായിരത്തിൽ അധികം വർധിച്ചാണ് 706,875-ൽ എത്തിയത്. അതേസമയം 6.4% ജനസംഖ്യാ വളർച്ചാ നിരക്കോടെ കിച്ചനർ ഏറ്റവും വലിയ കുതിപ്പ് നടത്തി. ഇതോടെ 2024-ൽ കാനഡയിൽ അതിവേഗം വളരുന്ന രണ്ടാമത്തെ മുനിസിപ്പാലിറ്റിയായി കിച്ചനർ മാറി. ബ്രിട്ടിഷ് കൊളംബിയയിലെ സറേ ഒന്നാം സ്ഥാനം നിലനിർത്തി.