Saturday, November 15, 2025

‘ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണം’;വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി

Suresh Gopi controversial statement

ആദിവാസി വകുപ്പിന്റെ ചുമതല ഉന്നതകുല ജാതര്‍ വഹിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതര്‍ മന്ത്രിയാകണമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്‌മണനോ ,നായിഡുവോ നോക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹി മയൂര്‍ വിഹാറിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രാചരണത്തിനിടെയാണ് വിവാദ പരാമര്‍ശം.

ട്രൈബല്‍ വകുപ്പ് കിട്ടണമെന്നാണ് ആഗ്രഹിച്ചതെന്നും പറഞ്ഞ സുരേഷ് ഗോപി പക്ഷെ നമ്മുടെ നാട്ടില്‍ അതിന് ചില ചിട്ടവട്ടങ്ങളുണ്ടെന്നും വിമര്‍ശിച്ചു. പലതവണ പ്രധാനമന്ത്രിയോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഒരു ട്രൈബല്‍ മന്ത്രി ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബല്‍ അല്ലാത്തയാള്‍ ആവുകയേ ഇല്ല – അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ കേന്ദ്ര ബജറ്റില്‍ അവഗണിച്ചുവെന്ന ആരോപണത്തിലും കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. കേരളം നിലവിളിക്കുകയല്ല വേണ്ടതെന്നും കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കണമെന്നു സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ബജറ്റ് വകയിരുത്തല്‍ ഓരോ മേഖലയ്ക്കും വകുപ്പുകള്‍ക്കുമാണ്. ബജറ്റില്‍ ബിഹാറെന്നും കേരളമെന്നും ഡല്‍ഹിയെന്നുമുള്ള വേര്‍തിരിവ് ഇല്ല. ബ്രിട്ടാസ് ജനങ്ങളെ പറ്റിക്കാന്‍ നോക്കുകയാണെന്നും ടൂറിസത്തിന് നിരവധി പദ്ധതികള്‍ കേരളത്തിന് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!