ടൊറൻ്റോ: ഫോറസ്റ്റ് ഹിൽ നോർത്തിൽ വാഹനമിടിച്ച് കാൽനടയാത്രക്കാരിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ്. നോർത്തിലെ റിഡ്ജ് ഹിൽ ഡ്രൈവിലെ ബാതർസ്റ്റ് സ്ട്രീറ്റിലും എഗ്ലിൻ്റൺ സ്ട്രീറ്റിലും തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
ഗുരുതരമായ പരുക്കുകളോടെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ജീവന് ഭീഷണിയില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തെത്തുടർന്ന് ബാതർസ്റ്റിൻ്റെ വടക്കോട്ടുള്ള പാതകൾ അടച്ചതായി അധികൃതർ അറിയിച്ചു.