ഓട്ടവ : ഏറ്റവും പുതിയ നറുക്കെടുപ്പിലൂടെ എക്സ്പ്രസ് എൻട്രി പൂളിലെ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി). ഈ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നറുക്കെടുപ്പിൽ 455 ഉദ്യോഗാർത്ഥികൾക്കാണ് ഐആർസിസി ഇൻവിറ്റേഷൻ നൽകിയത്. ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് അപേക്ഷകർക്ക് ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ 802 ആവശ്യമായിരുന്നു. കൂടാതെ അപേക്ഷകർ 2024 ഡിസംബർ 7-ന് മുമ്പ് എക്‌സ്‌പ്രസ് എൻട്രി കാൻഡിഡേറ്റ് പ്രൊഫൈൽ സമർപ്പിച്ചവരുമാണ്.
ഇന്നത്തെ നറുക്കെടുപ്പ് ഈ വർഷത്തിലെ നാലാമത്തെ നറുക്കെടുപ്പാണ്. ഈ വർഷം ഇതുവരെ രണ്ട് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പുകളും ഈ മാസമാദ്യം ഒരു പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പും നടന്നു. 2025-ൽ ഇതുവരെ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പ് വഴി ഐആർസിസി ഇതുവരെ 6,276 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.