അബുദാബി: ഐവിഎഫ് ചികിത്സ രീതികളിൽ ആഗോള തലത്തിൽ വൻ വിജയവുമായി അബുദാബി. 51 ശതമാനമാണ് അബുദാബി കരസ്ഥമാക്കിയത്. ഐവിഎഫ് ചികിത്സയിലൂടെ 695 പ്രസവം നടത്തിയാണ് അബുദാബി ഈ മേഖലയിൽ ശ്രദ്ധേയമായത്. കൂടാതെ, കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്ന ദമ്പതികൾക്കായി അസിസ്റ്റഡ് റിപ്രൊഡക്ടീവ് ട്രീറ്റ്മെന്റ് രീതി ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നതിൽ അബുദാബി എന്നും മുന്നിലാണ് എന്നുള്ളതിന്റെ പ്രധാന ഉദാഹരണമാണ് ഈ നേട്ടം എന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആഗോള ചികിത്സാ ലക്ഷ്യസ്ഥാനമെന്ന നിലയിൽ അബുദാബിയുടെ പ്രാധാന്യം ശക്തിപ്പെടുത്താനും ഇത് ഉപകരിക്കും.
കഴിഞ്ഞ വർഷം ആരംഭിച്ച 2 പുതിയ സെന്ററുകൾ ഉൾപ്പെടെ അബുദാബിയിൽ 14 അംഗീകൃത ഐവിഎഫ് ചികിത്സ കേന്ദ്രങ്ങളാണുള്ളത്. ഇവയിലെല്ലാംകൂടി നവീന സൗകര്യമുള്ള 45 പ്രസവ കേന്ദ്രങ്ങളുമുണ്ട്. 700 സ്പെഷലിസ്റ്റുകൾ, കൺസൽറ്റന്റുമാർ, 375 മിഡ്‌വൈഫുമാർ അടക്കം 2,800 ആരോഗ്യപ്രവർത്തകരാണ് ഈ രംഗത്ത് സേവനമനുഷ്ഠിക്കുന്നത്