ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായതിന് പിന്നാലെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഉടന്‍ നടക്കില്ല. അമേരിക്കന്‍ കോടതി ഇതിനെതിരെ നിന്നതാണ് ട്രംപിന് തിരിച്ചടിയായിരിക്കുന്നത്.
ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് യു എസ് കോടതി വീണ്ടും തടഞ്ഞു. രാജ്യമൊട്ടാകെ ഈ നിയമം നടപ്പാക്കരുതെന്ന് ഫെഡറല്‍ ജഡ്ജി ഡെബറ ബോര്‍ഡ്മാന്‍ ഉത്തരവിട്ടു. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്ന ട്രംപിന്റെ ഉത്തരവ് ഭരണഘടന ലംഘനമെന്ന് ചൂണ്ടികാട്ടിയാണ് കോടതി നിയമം തഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കിയത്. നേരത്തെ ട്രംപിന്റെ വിവാദ ഉത്തരവ് സിയാറ്റിലിലെ ഒരു കോടതിയും സ്റ്റേ ചെയ്തിരുന്നു.