പെന്‍സില്‍വേനിയ : അമേരിക്കയില്‍ പക്ഷിപ്പനി പടര്‍ന്നു പിടിച്ചതോടെ മുട്ട മോഷ്ടാക്കളും സജീവം. പെന്‍സില്‍വേനിയയില്‍ നിന്ന് പതിനായിരത്തിലധികം ഡോളര്‍ വിലമതിക്കുന്ന മുട്ടകള്‍ മോഷണം പോയതായി പൊലീസ് അറിയിച്ചു. പെല്‍സല്‍വാനിയയിലെ ഫാമില്‍ നിന്ന് വില്‍പ്പനക്കായി കൊണ്ടുപോയ ഏകദേശം ഒരു ലക്ഷത്തിലധികം മുട്ടയാണ് മോഷണം പോയത്. മുട്ട കൊണ്ടുപോയ ട്രക്കില്‍ നിന്നാണ് മോഷ്ടാക്കള്‍ മുട്ട എടുത്തത്. ശനിയാഴ്ച്ച രാത്രി 9 മണിക്കാണ് മുട്ട മോഷണം നടന്നത്.
![](http://mcnews.ca/wp-content/uploads/2023/11/CHRIS-LAMANNIL-WEB-Card-1-1-1024x587.jpg)
പെന്‍സില്‍വേനിയയിലെ ഗ്രീന്‍കാസിലിലുള്ള പീറ്റ് ആന്‍ഡ് ജെറിയുടെ ഓര്‍ഗാനിക് എഗ്ഗ്സിലാണ് മോഷണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 40,000 യുഎസ് ഡോളര്‍ വില വരുന്ന മുട്ടകളാണ് മോഷണം പോയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.