ഇഗ്നേസ് : കഴിഞ്ഞ മാസം കെനോരയ്ക്കും തണ്ടര്‍ബേയ്ക്കും ഇടയില്‍ ഹൈവേ 17 ല്‍ ഉണ്ടായ ട്രക്ക് അപകടത്തിൽ മരിച്ച ഇന്ത്യൻ വംശജരുടെ എണ്ണം മൂന്നായി. കിരൺജിത് സിങ് ബസ്രയാണ് മരിച്ചത്. ഒൻ്റാരിയോ ഇഗ്നസിൻ്റെ വെസ്റ്റിലെ ഹൈവേ 17-ൽ ജനുവരി 23 വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.
2017 ൽ ഓസ്‌ട്രേലിയയിൽ നിന്ന് കാനഡയിലെത്തിയ കിരൺജിത് സിങ് ബസ്ര വിനിപെഗിൽ നിന്ന് മടങ്ങുമ്പോളാണ് അപകടം ഉണ്ടായത്. ബ്രാംപ്ടണ്‍ സ്വദേശികളായ നവ്പ്രീത് സിങും അര്‍ഷ്പ്രീത് സിങുമായിരുന്നു അപകടത്തിൽ മരിച്ച മറ്റു രണ്ട് ഇന്ത്യന്‍ വംശജർ. നവ്പ്രീത് സിങ് 2023ലും അര്‍ഷ്പ്രീത് സിങ് 2021 ലുമാണ് കാനഡയില്‍ എത്തിയത്.