ടൊറൻ്റോ : നഗരത്തിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ വൈദ്യുതി മുടങ്ങിയതായി ടൊറൻ്റോ ഹൈഡ്രോ റിപ്പോർട്ട് ചെയ്തു. ഏകദേശം 500-1,000 ഉപയോക്താക്കളെ വൈദ്യുതി തടസ്സം ബാധിച്ചിട്ടുണ്ടെന്ന് ഏജൻസി അറിയിച്ചു. ബത്തർസ്റ്റ് സ്ട്രീറ്റ്, യങ് സ്ട്രീറ്റ്, ഫ്രണ്ട് സ്ട്രീറ്റ് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങി.

ജോൺ ട്രാൻസ്മിഷൻ സ്റ്റേഷനിലാണ് തകരാർ സംഭവിച്ചതെന്ന് കരുതുന്നു. കഴിയുന്നത്ര വേഗത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് ഹൈഡ്രോ വൺ അറിയിച്ചു. ഏകദേശം വൈകുന്നേരം അഞ്ചരയോടെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.