ബ്യൂനസ് ഐറിസ്: യുഎസിനു പിന്നാലെ ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാൻ അർജന്റീനയും. ഇന്നലെ ഇതു സംബന്ധിച്ച നടപടികൾ തുടങ്ങാൻ അർജന്റീന പ്രസിഡന്റ് ഹവിയർ മിലൈ നിർദേശിച്ചു. ലോകാരോഗ്യ സംഘടന COVID-19 പോലുള്ള പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ പിഴവുകൾ മൂലമാണ് അർജന്റീനയുടെ പിൻമാറ്റമെന്നാണ് മിലേയുടെ വാദം.
![](http://mcnews.ca/wp-content/uploads/2023/12/Joji-Thomas.jpg)
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം ആദ്യം പുറത്തിറക്കിയ ഉത്തരവ് ലോകാരോഗ്യ സംഘടനയിൽനിന്നു മാറുന്നതു സംബന്ധിച്ചായിരുന്നു. ട്രംപിന്റെ നയങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നയാളാണു മിലൈ.