അമേരിക്കയ്ക്ക് പിന്നാലെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലിംഗമാറ്റ ശസത്രക്രിയകളും ചികിത്സകളും നിരോധിച്ച് അര്‍ജന്റീനയും. കൂടാതെ ട്രാന്‍സ് സ്ത്രീകളെ വനിത ജയിലുകളില്‍ പാര്‍പ്പിക്കുന്നതിനും പരിധികള്‍ ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ് ജാവിയര്‍ മിലി തീരുമാനിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
ലിംഗമാറ്റ ശസ്ത്രക്രിയകള്‍, ഹോര്‍മോണ്‍ തെറാപ്പി, മറ്റ് ചികിത്സാരീതികള്‍ എന്നിവ നിരോധിത്തില്‍ ഉള്‍പ്പെടുമെന്നും ഇതിലൂടെ കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുയാണ് ലക്ഷ്യമെന്നും പ്രസിഡന്റിന്റെ വക്താവ് മാനുവല്‍ അഡോണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ ലൈംഗിക കുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത് അല്ലെങ്കില്‍ സ്ത്രീകള്‍ക്കെതിരായ അക്രമ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഒരു ട്രാന്‍സ് സ്ത്രീയെയും വനിതാ ജയിലില്‍ പാര്‍പ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ എല്‍ജിബിടിക്യുവിനെതിരെ മിലി നടത്തിയ പ്രസംഗത്തിന് ശേഷം ആയിരക്കണക്കിന് അര്‍ജന്റീനക്കാര്‍ എല്‍ജിബിടിക്യു+ അവകാശങ്ങള്‍ക്ക് അനുകൂലമായി പ്രതിഷേധിച്ചതിരുന്നു. പ്രതിഷേധിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്. പുരോഗമന നയങ്ങളെ ‘ഉന്മൂലനം ചെയ്യേണ്ട കാന്‍സര്‍’ എന്നായിരുന്നു മിലി വിശേഷിപ്പിച്ചത്.
അതെസമയം പ്രസിഡന്റിന് ഒരു നിയമം ഉത്തരവിലൂടെ പരിഷ്‌കരിക്കാന്‍ കഴിയില്ലെന്നും അതിന് ശ്രമിച്ചാല്‍ ആവശ്യമെങ്കില്‍ ഞങ്ങള്‍ ജുഡീഷ്യറിയയിലേക്കും ഇന്റര്‍-അമേരിക്കന്‍ കോടതിയിലേക്കും പോകുമെന്നും അര്‍ജന്റീന എല്‍ജിബിടിക്യു+ ഫെഡറേഷന്‍ അറിയിച്ചു.