രാജ്യത്ത് വര്‍ധിച്ച് വരുന്ന ജൂതവിരുദ്ധതയെ നേരിടാന്‍ വിദ്വേഷ കുറ്റകൃത്യ വിരുദ്ധ നിയമങ്ങള്‍ പാസാക്കി ഓസ്ട്രേലിയ. പൊതുജനമധ്യത്തില്‍ നാസി സല്യൂട്ട് നല്‍കുന്നത് പോലുള്ള വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് 12 മാസവും തീവ്രവാദ കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് ആറ് വര്‍ഷവും തടവ് ശിക്ഷ അനുഭവിക്കണം.
വംശം, മതം, ദേശീയത, രാഷ്ട്രീയ അഭിപ്രായം, ലിംഗം, ലൈംഗിക ആഭിമുഖ്യം, ലിംഗ വ്യക്തിത്വം, ഇന്റര്‍സെക്‌സ് സ്റ്റാറ്റസ് എന്നിവയുടെ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്ന ആളുകളെ സംരക്ഷിക്കുകയാണ് നിയമം ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് വിദ്വേഷ കുറ്റകൃത്യ ബില്‍ ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
രാജ്യത്തുടനീളമുള്ള ജൂത സമുദായ അംഗങ്ങളുടെ സിനഗോഗുകള്‍, കെട്ടിടങ്ങള്‍, കാറുകള്‍ എന്നിവയ്ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ച് വരുകയാണ്. ഇത്തരത്തില്‍
ജൂതവിരുദ്ധതയെ പ്രോത്സാക്കിപ്പിക്കുന്നവരെയും നടപ്പിലാക്കുന്നവരെയും കണ്ടെത്തി തടവിലാക്കണമെന്നാണ് എന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു.
പുതിയ നിയമം വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഓസ്ട്രേലിയ ഇതുവരെ ഉണ്ടാക്കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കഠിനമായ നിയമങ്ങളാണെന്ന് ആഭ്യന്തര മന്ത്രി ടോണി ബര്‍ക്ക് പറഞ്ഞു. ഏറ്റവും കൂുതല്‍ ജൂതവിരുദ്ധ ആക്രമണങ്ങള്‍ നടന്നിട്ടുളള ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനം, വെസ്റ്റേണ്‍ ഓസ്ട്രേലിയയിലും വിക്ടോറിയയിലും നിലവിലുള്ള നിയമങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിനായി വിദ്വേഷ പ്രസംഗ നിയമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ടോണി ബര്‍ക്ക് പറഞ്ഞു.