ഷാർലെറ്റ്ടൗൺ : ട്രാൻസ്‌ഫോർമറിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് പടിഞ്ഞാറൻ പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ഇന്ന് രാവിലെ വൈദ്യുത തടസ്സം നേരിട്ടു. സെൻ്റ് എലീനേഴ്‌സ്, വെല്ലിംഗ്ടൺ, ഒ’ലിയറി, ആൽബെർട്ടൺ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമുള്ള ഇരുപത്തിനായിരത്തോളം ഉപയോക്താക്കൾ വൈദ്യുതി തടസ്സം നേരിട്ടതായി മാരിടൈം ഇലക്ട്രിക് പറയുന്നു. രാവിലെ പത്തരയോടെ ഭൂരിപക്ഷം ഉപയോക്താക്കൾക്കും വൈദ്യുതി പുനഃസ്ഥാപിച്ചു.

ഷെർബ്രൂക്ക് സബ്‌സ്റ്റേഷനിലെ ട്രാൻസ്‌ഫോർമറിൽ നിന്നാണ് പ്രശ്‌നം ഉടലെടുത്തതെന്നും സാങ്കേതിക വിദഗ്ധർ പ്രശ്നപരിഹാരത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നും യൂട്ടിലിറ്റി അറിയിച്ചു.