Sunday, August 31, 2025

കൊച്ചി കൊക്കെയ്ന്‍ കേസ്: ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ

കൊച്ചി: ഷൈൻ ടോം ചാക്കോ പ്രതിയായിരുന്ന കൊക്കെയ്ൻ കേസിൽ നടനെയടക്കം മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. എറണാകുളം സെഷൻസ് കോടതിയാണ് എല്ലാവരെയും വെറുതെ വിട്ടത്. കേസിലുണ്ടായിരുന്ന എട്ട് പ്രതികളിൽ ഒരാൾ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. തുടർന്ന്, മുഴുവൻ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ഷൈൻ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ ഹാജരായി.

2015 ജനുവരി 30 ന് കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലായത്. 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!