അബുദാബി: എൻഡോവ്മെന്റ് കമ്പനികൾ സ്ഥാപിക്കുന്നതിനും ലൈസൻസ് നൽകുന്നതിനും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും പുതിയ നിയമവുമായി അബുദാബി സാമ്പത്തിക വികസന വകുപ്പ് (എഡിഡി). പുതിയ നിയമപ്രകാരം എൻഡോവ്മെന്റ് കമ്പനികൾക്ക് സ്വകാര്യ ഗ്രാന്റുകൾ കൈകാര്യം ചെയ്യാൻ അനുമതി ലഭിക്കും. ദാതാക്കളുടെ ഉദ്ദേശ്യങ്ങൾ, ഗ്രാന്റിന്റെ ലക്ഷ്യങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് എല്ലാ അപേക്ഷകളും ഔഖാഫ് അബുദാബി അംഗീകരിക്കണമെന്ന നിബന്ധനയും ഉൾപ്പെടുത്തി.

കുടുംബ ഉടമസ്ഥതയിലുള്ള സ്വകാര്യ എൻഡോവ്മെന്റുകൾ, ചാരിറ്റബിൾ എൻഡോവ്മെന്റുകൾ, ജോയിന്റ് എൻഡോവ്മെന്റുകൾ എന്നിവ ഉൾപ്പെടെ വിവിധ തരം എൻഡോവ്മെന്റ് സ്ഥാപനങ്ങൾ എന്നിവയെല്ലാം നിയമത്തിന്റെ പരിധിയിൽ വരും.