Monday, August 18, 2025

ഒൻ്റാരിയോ തിരഞ്ഞെടുപ്പ്: വൻ ലീഡ് തുടർന്ന് പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി

Ford’s PCs maintain double-digit lead over Liberals as campaign enters final stretch

ടൊറൻ്റോ : പ്രവിശ്യാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ഡഗ് ഫോർഡിൻ്റെ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി ശക്തമായ ലീഡ് തുടരുന്നതായി പുതിയ സർവേ റിപ്പോർട്ട്. നാനോസ് റിസർച്ച് സർവേയിൽ പങ്കെടുത്ത വോട്ടർമാരിൽ 45.8% പേർ പിസികളെ പിന്തുണയ്ക്കുന്നു. അതേസമയം ലിബറൽ പാർട്ടിക്ക് 29.7% പേരുടെ പിന്തുണയാണ് ലഭിച്ചത്. 15.9% പേർ എൻഡിപിക്ക് വോട്ട് ചെയ്യുമെന്നും 6.7% പേർ ഗ്രീൻ പാർട്ടിക്ക് പിന്തുണ നൽകുമെന്നും സർവേയിൽ പ്രതികരിച്ചു.

ഒൻ്റാരിയോ പ്രീമിയർ എന്ന നിലയിൽ ഡഗ് ഫോർഡിന് ഇപ്പോൾലിബറൽ ലീഡർ ബോണി ക്രോംബിയെക്കാൾ 17 പോയിൻ്റ് ലീഡുണ്ടെന്ന് സർവേ സൂചിപ്പിക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ 41.2% പേർ ഫോർഡാണ് തങ്ങളുടെ പ്രധാന ചോയ്‌സ് എന്ന് അഭിപ്രായപ്പെട്ടപ്പോൾ 24.4% പേർ ക്രോംബിയെ തിരഞ്ഞെടുത്തു. അതേസമയം 7.5% പേർ പ്രവിശ്യയെ നയിക്കാനുള്ള ഏറ്റവും നല്ല ഓപ്ഷൻ എൻഡിപി ലീഡർ മാരിറ്റ് സ്റ്റൈൽസ് ആണെന്നും 13.9% പേർ ഗ്രീൻ പാർട്ടി ലീഡർ മൈക്ക് ഷ്രെയ്നർ ആണെന്നും പറയുന്നു.

പ്രവിശ്യയിലുടനീളമുള്ള എല്ലാ പ്രദേശങ്ങളിലും പിസികൾ ലീഡ് ചെയ്യുമ്പോൾ, ടൊറൻ്റോയിൽ ലിബറൽ പാർട്ടിയുമായി കടുത്ത മത്സരം നേരിടുന്നു. ടൊറൻ്റോയിൽ നിന്ന് സർവേയിൽ പ്രതികരിച്ചവരിൽ 36.9% പേർ പിസികളെ പിന്തുണയ്ക്കുമ്പോൾ, സർവേയിൽ പങ്കെടുത്ത ടൊറൻ്റോ നിവാസികളിൽ 34.8% പേർ ലിബറലിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞു. 21.6% പേർ എൻഡിപിയെ പിന്തുണയ്ക്കാമെന്നും 4.6% പേർ ഗ്രീൻ പാർട്ടിക്ക് വോട്ട് ചെയ്യുമെന്നും പറഞ്ഞു. എന്നാൽ, ഗ്രേറ്റർ ടൊറൻ്റോ മേഖലയിലുടനീളം പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിക്ക് വ്യക്തമായ ലീഡുണ്ട്. 54.9% ജിടിഎ വോട്ടർമാർ പിസികൾക്ക് വോട്ട് ചെയ്യുമെന്ന് സർവേ സൂചിപ്പിക്കുന്നു. അതേസമയം ലിബറലുകൾക്ക് 26.3 ശതമാനവും എൻഡിപിക്ക് 11.7 ശതമാനവും ഗ്രീൻ പാർട്ടിക്ക് 6.4 ശതമാനവും പിന്തുണയാണ് ഗ്രേറ്റർ ടൊറൻ്റോ മേഖലയിലുള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!