ടൊറന്റോ: നഗരത്തിലുണ്ടായ അപകടത്തിൽ 60 വയസ്സുകാരന് ഗുരുതര പരുക്ക്. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മോസ് പാർക്കിന് സമീപമാണ് അപകടം സംഭവിച്ചത്. ഗുരുതരമായ പരുക്കേറ്റ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന് കാരണമായ വാഹനത്തിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.