ഹൈദരാബാദ്: തെലങ്കാന നാഗര്‍ കുര്‍ണൂല്‍ ടണലിലുണ്ടായ അപകടത്തിൽ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള ധൗത്യം ഏറ്റെടുത്ത് സൈന്യം. സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. തുരങ്കത്തിന്റെ മുകൾഭാഗം ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. ഇന്നലെയാണ് അപകടം സംഭവിച്ചത്. ദൗത്യം അതീവ ദുഷ്കരമെന്ന് സൈന്യം അറിയിച്ചു.

നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് ഇടിഞ്ഞു വീണത്. തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴായിരുന്നു അപകടം. വെള്ളം കൊണ്ടുപോയി തുടങ്ങിയതോടെയുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികൾ ഇറങ്ങിയത്. പിന്നാലെ തുരങ്കത്തിന്റെ മുകൾ ഭാഗം ഇടിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.