വാഷിങ്ടണ്‍: മെനുവില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി പ്രമുഖ കോഫി ശൃംഖലയായ സ്റ്റാര്‍ബക്‌സ്. ചിലവ് കുറഞ്ഞ പാനിയങ്ങളെ മെനുവില്‍ നിന്ന് നീക്കം ചെയ്യും മാര്‍ച്ച 4 മുതലാണ് പരിഷ്‌കരിച്ച മെനു നിലവില്‍ വരിക. ഫ്രാപ്പുച്ചിനോ ബ്ലെന്‍ഡഡ് കോഫികളായ, റോയല്‍ ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് ലാറ്റെ, വൈറ്റ് ഹോട്ട് ചോക്ലേറ്റ് എന്നിവയാണ് മെനുവില്‍ നിന്ന് എടുത്ത് കളയുന്ന പാനീയങ്ങളില്‍ ചിലത്.സാധാരണയായി ചിലവ് കുറഞ്ഞതും, ഉണ്ടാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നതും,മെനുവിലെ മറ്റ് വിഭവങ്ങളോട് സാമ്യമുള്ളതുമായ പാനിയങ്ങളാണ് ഒഴിവാക്കുന്നത്. മെനുവില്‍ മാറ്റം വരുത്തി ലളിതമായ വിഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്റ്റാര്‍ബക്‌സിന്റെ പുതിയ പദ്ധതി.

കൂടുതല്‍ ജനപ്രിയമായ ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഞങ്ങള്‍ ഞങ്ങളുടെ മെനു ലളിതമാക്കുകയാണ്, എന്നാണ്” സ്റ്റാര്‍ബക്‌സ് പറയുന്നത്, മെനുവിലെ മാറ്റം വെയിറ്റിങ് പിരിഡ് കുറക്കുമെന്നും ഇതിലുടെ പാനിയങ്ങളുടെ ഗുണനിലവാരവും സ്ഥിരതയും മെച്ചപ്പെടുത്തുമെന്ന് കമ്പനി പറയുന്നത്.
സ്റ്റാര്‍ബക്‌സ് തങ്ങളുടെ മെനുവില്‍ ഏര്‍പ്പെടുത്തുന്ന പരിഷ്‌കാരം വരും മാസങ്ങളിലും തുടരുമെന്ന് കമ്പനി അറിയിച്ചു .2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ അമേരിക്കയില്‍ സ്റ്റാര്‍ബക്‌സ് മെനുവില്‍ 30% കുറവുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി.