ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഡെലിവറി ആപ്പുകള്‍, തപാല്‍ തുടങ്ങിയവ വഴി അയയ്ക്കുന്ന മരുന്നുകള്‍ അടങ്ങിയ പാക്കേജുകള്‍ക്ക് പ്രത്യേക ബാര്‍കോഡ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

മരുന്നുവില്‍പനയുടെ മറവില്‍ നടക്കുന്ന ലഹരി കടത്ത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിലാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പറഞ്ഞു. മരുന്നു നിര്‍മാതാക്കള്‍ക്ക് പ്രത്യേക ക്യുആര്‍ കോഡ് ഏര്‍പ്പെടുത്തും. ഈ ക്യൂആര്‍ കോഡുകള്‍ മരുന്നു പാക്കറ്റുകളില്‍ പതിപ്പിക്കാന്‍ ആവശ്യപ്പെടും. പാക്കറ്റുകള്‍ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോര്‍ട്ടല്‍ തുടങ്ങും