ടൊറന്റോ: ടിക്കറ്റ് ഇല്ലാതെ യാത്രചെയ്യുന്നവരെ കണ്ട് പിടിക്കുന്നതിനായി ടിക്കറ്റ് ചെക്കിങ് ഇന്‍സ്ട്രക്റ്റര്‍മാരടെ സേവനം ഇന്നുമുതല്‍ ടിടിസി ബസ്സുകളില്‍ പ്രതീക്ഷിക്കാം. ടിക്കറ്റ് വെട്ടിപ്പുകാരെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ട്രാന്‍സിറ്റ് നെറ്റ് വര്‍ക്ക് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് വരുന്നത്.അതിനാല്‍ ടിടിസി ബസ്സുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏതൊരാള്‍ക്കും ഏത് നിമിഷവും ചെക്കിംങ് നേരിടാം.

വര്‍ഷം തോറും യാത്രാക്കൂലി വെട്ടിപ്പ് മൂലം ഒരുകോടി നാല്‍പത് ലക്ഷം ഡോളര്‍ ടിടിസിക്ക് നഷ്ടമാകുന്നതായി ട്രാന്‍സിറ്റ് ഏജന്‍സി അറിയിച്ചു. ഇത് കുറച്ചുകൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളുടെ ആദ്യ ചുവടുവയ്പ്പാണ് എന്ന് ഏജന്‍സി വ്യക്തമാക്കി
തിങ്കളാഴ്ച മുതല്‍, സ്റ്റേഷനുകളിലെ ബസ് പ്ലാറ്റ്ഫോമുകളില്‍ നിരക്ക് പരിശോധന നടത്തും,തുടര്‍ന്ന് ബസുകള്‍ പുറത്തുകടക്കുന്നതിനും സബ്വേയില്‍ പ്രവേശിക്കുന്നതിനും ഇടയില്‍ യാത്രക്കാര്‍ പണമടച്ചതിന്റെ തെളിവ് ഇന്‍സ്ട്രക്ടര്‍മാരെ കാണിക്കണം.
നിരക്ക് അടയ്ക്കാതെ യാത്രചെയ്യുന്നവരെ പിടികൂടിയാല്‍ അവര്‍ക്ക് 425 ഡോളര്‍ വരെ പിഴ ചുമത്തുമെന്നും ഏജന്‍സി അറിയിച്ചു.അതേസമയം ചെക്കിങ് നടത്തുന്ന ടിടിസി ഫെയര്‍ ഇന്‍സ്‌പെക്ടര്‍മാരും യൂണിഫോം ധരിക്കുകയും ഉപഭോക്തൃ ഇടപെടലുകള്‍ റെക്കോര്‍ഡുചെയ്യുന്നതിന് ബോഡി-വണ്‍ കാമറകള്‍ ധരിക്കുകയും ചെയ്യും. ന്യായമായ ടിക്കറ്റ് വിതരണം ഉറപ്പാക്കാന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വിവേചനാധികാരം പ്രയോഗിക്കുമെന്നും ടിടിസി അറിയിച്ചു.