ഓട്ടവ : യുഎസ് താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വിദഗ്ധ ട്രേഡുകളിലെ തൊഴിലാളികൾക്ക് പരിശീലനവും ജോലിയും നൽകുന്നതിനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ്. ലൈസൻസുള്ള ട്രേഡുകളിലെ അപ്രൻ്റീസുകൾക്ക് ഗ്രാൻ്റുകളും വേഗത്തിൽ തൊഴിൽ ഇൻഷുറൻസും നൽകുമെന്നും പിയേർ പ്രഖ്യാപിച്ചു. ഇതിലൂടെ തൊഴിലാളികൾക്ക് ഉയർന്ന ശമ്പളം നൽകുകയും യു.എസിനെ ആശ്രയിക്കുന്നതിൽ നിന്നും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. 4,000 ഡോളർ വരെ അപ്രൻ്റീസ്ഷിപ്പ് ഗ്രാൻ്റുകൾ, അഞ്ച് വർഷത്തിനുള്ളിൽ 350,000 തൊഴിലാളികൾക്ക് പരിശീലനത്തിനായി ഫണ്ട് എന്നിവ നൽകുമെന്നും പിയേർ അറിയിച്ചു. കൂടാതെ ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ സമന്വയിപ്പിക്കുന്നതിന് പ്രവിശ്യകളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യും.

പ്രധാനമന്ത്രി മാർക്ക് കാർണി ഞായറാഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് ഏപ്രിൽ 28-നാണോ മെയ് 5-നാണോ നടത്തുക എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.