കിച്ചനർ : വാട്ടർലൂ-ഗ്വൽഫ് മേഖലകളിൽ ജൂതവംശജർക്കെതിരെ ഭീഷണികൾ ഉയരുന്നതായി റീജനൽ പൊലീസ്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മാർച്ച് 22-നാണ് ജൂത അംഗങ്ങളെ ഭീഷണിപ്പെടുത്തികൊണ്ടുള്ള വിഡിയോ ഹില്ലെൽ ഒൻ്റാരിയോ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യുന്നതെന്ന് വാട്ടർലൂ റീജനൽ പൊലീസ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട്, മാർച്ച് 26-ന് 17 വയസ്സുകാരനെ അറസ്റ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തിയതിന് കുറ്റം ചുമത്തുകയും ചെയ്തു. ഓൺലൈൻ ഭീഷണികളെക്കുറിച്ച് WRPS ജനറൽ ഇൻവെസ്റ്റിഗേഷൻസും സൈബർ ക്രൈം യൂണിറ്റുകളും ഇപ്പോഴും അന്വേഷണം തുടരുകയാണ്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു ഭീഷണി ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. വിവരങ്ങൾ ലഭിക്കുന്നവർ (519)570-9777 എന്ന നമ്പറിൽ ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.