Thursday, October 16, 2025

നോവസ്കോഷ ലുനെൻബർഗ് കൗണ്ടിയിൽ പക്ഷിപ്പനി

More bird flu cases found among poultry in Nova Scotia

ഹാലിഫാക്സ് : ഒരു മാസത്തിനിടെ രണ്ടാം തവണയും നോവസ്കോഷയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി. മാർച്ച് 21-ന് ലുനെൻബർഗ് കൗണ്ടിയിലെ വാണിജ്യേതര പ്രോപ്പർട്ടിയിലെ കോഴികൾക്കിടയിലാണ് രോഗം കണ്ടെത്തിയത്. മറ്റ് പ്രദേശങ്ങളിലേക്ക് രോഗം പടരുന്നത് തടയാൻ കോഴി, മുട്ട, മറ്റ് ഉപോൽപ്പന്നങ്ങൾ എന്നിവയുടെ വിതരണം നിയന്ത്രിക്കുന്നതിനായി ലുനെൻബർഗ് കൗണ്ടിയെ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിയന്ത്രണ മേഖലയിൽ ബ്രിഡ്ജ് വാട്ടർ, ന്യൂ കംബർലാൻഡ്, പെൻ്റ്സ്, റോഡ്സ് കോർണർ എന്നിവയും ഉൾപ്പെടുന്നു. മാർച്ച് 4-ന് ഷെൽബേൺ കൗണ്ടിയിലെ ഒരു വാണിജ്യേതര വസ്തുവിലെ കോഴികൾക്കിടയിൽ പക്ഷിപ്പനി കണ്ടെത്തിയിരുന്നു.

പക്ഷിപ്പനി കോഴികൾ അടക്കമുള്ളവയ്ക്ക് രോഗത്തിനും മരണത്തിനും കാരണമാകും. എന്നാൽ മനുഷ്യരിൽ രോഗബാധ അപൂർവമാണ്. രോഗലക്ഷണങ്ങളിൽ പനി, ചുമ, തൊണ്ടവേദന, പേശികൾക്ക് വേദന, വയറിളക്കവും വയറുവേദനയും, ശ്വാസതടസ്സം തുടങ്ങിയ ഉൾപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!